സുനന്ദ കേസ്: മുൻ‌കൂർ ജാമ്യം തേടി ശശി തരൂർ കോടതിയിൽ

Sumeesh| Last Modified ചൊവ്വ, 3 ജൂലൈ 2018 (14:42 IST)
സുനന്ദ പുഷകറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ‌കൂർ ജാമ്യം തേടി എം പി ഡൽഹിയിലെ പാട്യാല കോടതിയെ സമീപിച്ചു. തന്നെ അറസ്റ്റ് ചെയ്യാതെയാണ് പൊലീസ് അന്വേഷണം നടത്തിയതും കുറ്റപത്രം സമർപ്പിച്ചതും. അതിനാൽ തനിക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്ന് ശശി തരൂർ ജമ്യാപേക്ഷയിൽ പറയുന്നു.

ബുധനാഴ്ച രാവിലെ കോടതി ജ്യാമ്യാപേക്ഷ പരിഗണിക്കും. സംഭവത്തിൽ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സ്വീകരിച്ച കോടതി ഈ മാസം എഴിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ശസി തരൂരിന് സമൻസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

ഡൽഹിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ 2014 ജനുവരിയിലാണ് സുനന്ദ പുഷകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :