ശബരിമല നടവരവില്‍ വന്‍ ഇടിവ്; ഭക്തരുടെ എണ്ണത്തിലും കുറവ് !

രേണുക വേണു| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (14:39 IST)

മണ്ഡലകാല തീര്‍ത്ഥാടനം ഒരു മാസം പിന്നിടുമ്പോള്‍ ശബരിമല നടവരവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇടിവ്. 28 ദിവസത്തെ നടവരവ് കണക്കനുസരിച്ച് 134.44 കോടി രൂപയാണ് ഇത്തവണ ലഭിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ മണ്ഡലകാല സീസണിലെ ആദ്യ മാസത്തെ നടവരവില്‍ നിന്ന് 20 കോടി കുറവാണ് ഇത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 154 കോടി രൂപ നടവരവായി ലഭിച്ചിരുന്നു.

ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഒന്നര ലക്ഷത്തിന്റെ കുറവുണ്ട്. ഇത്തവണ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തിരക്ക് വളരെ കുറവായിരുന്നു. കഴിഞ്ഞയാഴ്ച മുതലാണ് തിരക്ക് കൂടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :