അമിത മദ്യപാനത്തെത്തുടര്‍ന്ന് അഞ്ചുപേര്‍ കുഴഞ്ഞുവീണു മരിച്ചു; വ്യാജ മദ്യമല്ലെന്ന് പൊലീസ്

ശ്രീനു എസ്| Last Updated: ഞായര്‍, 15 നവം‌ബര്‍ 2020 (12:00 IST)
അമിത മദ്യപാനത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ കുഴഞ്ഞുവീണു മരിച്ചു. സംഭവത്തില്‍ വ്യാജ മദ്യത്തിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇവരുടെ സംസ്‌കാരം നടത്തിയതാണ് സംശയത്തിന് വഴിവച്ചത്.

നാലുപേരുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ സാധിച്ചില്ല. എന്നാല്‍ ഒരാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുകയും മരണകാരണം അമിത മദ്യപാനമെന്ന് കണ്ടെത്തുകയുമായിരുന്നു. അതേസമയം ഇവരുടെ മരണകാരണം പൂര്‍ണമായും മദ്യപിച്ചിട്ടാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :