യുക്രെ‌യ്‌നിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയി‌ൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 മെയ് 2022 (12:23 IST)
യുക്രെയിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസർക്കാർ. വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമബംഗാളിന്റെ നീക്കത്തെ‌യും കേന്ദ്രം തടഞ്ഞു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചട്ടം വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിലെ തുടർപഠനം അനുവദിക്കുന്നില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മലയാളികളടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവരിൽ ഭൂരിഭാഗവും മെഡിക്കൽ-ദന്തൽ വിദ്യാർത്ഥികളാണ്.ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാര്‍ത്ഥികളിൽ ഭൂരിഭാഗം പേരും മെഡിക്കൽ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാൽ നാട്ടിൽ തിരിച്ചെയ സാഹചര്യത്തിൽ രാജ്യത്തെ കോളേജുകളിൽ തുടർപഠനം ഒരുക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :