വ്യാഴാഴ്ച ദേശിയ പണിമുടക്ക്; നേതൃത്വം നല്‍കുന്നത് പത്ത് തൊഴിലാളി സംഘടനകള്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 24 നവം‌ബര്‍ 2020 (09:00 IST)
പത്തു തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ദേശിയ പണിമുടക്ക് ആചരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് സമരം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങി പത്തു തൊഴിലാളി സംഘടനകളുടെ സംയുക്തനേതൃത്വത്തിലാണ് പണിമുടക്ക്.

സമരത്തിന് സിപിഎം പിന്തുണയുണ്ട്. കൊവിഡ് ആയതിനാല്‍ കേരളത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചാകും സമരപരിപാടികള്‍ ഉണ്ടാകുക. സമരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും കാര്‍ഷികതൊഴിലാളി സംഘടനകളും ഉണ്ട്. പണിമുടക്ക് ശക്തമാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :