കോടതിയും പാര്‍ട്ടിയും കൈവിട്ടു; ഒടുവില്‍ അധികാര കൈമാറ്റത്തിന് നിര്‍ദേശം നല്‍കി ട്രംപ്

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 24 നവം‌ബര്‍ 2020 (08:43 IST)
വഷിങ്ടണ്‍: കോടതിയും സ്വന്തം പാര്‍ട്ടിയും കൈവിട്ടതോടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്ന് സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്. അധികാര കൈമാറ്റത്തിന് തയ്യാറാണെന്ന് ട്രംപ് ബൈഡന്‍ ക്യാംപിനെ അറിയിച്ചു. പുതിയ പ്രസിഡന്റിന് സുഗമവും സാമാധാനപരവുമായ അധികാര കൈമാറ്റത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചു.

അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേയ്ക്ക് കടക്കാന്‍ ട്രംപ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അധികാര കൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് നിര്‍ദേശം നല്‍കിയതായി വൈറ്റ്ഹൗസ് അധികൃതര്‍ വ്യക്തമാക്കി. നടപടിക്രമങ്ങളുടെ ഭാഗമായി ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിച്ചു. തെരഞ്ഞെടുപ്പില്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന്‍ വിജയിച്ചു എങ്കിലും ഇത് അംഗീകരിയ്ക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. മിഷിഗണ്‍ സ്റ്റേറ്റിലും ബൈഡന് അനുകൂലമായ ഫലം പുറത്തുവന്നതോടെയാണ് ട്രംപിന് മനംമാറ്റം ഉണ്ടായത് എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :