പൗരത്വ നിയമഭേദഗതി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് പൂർണ ബാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2019 (18:29 IST)
ലോകസഭയിലും അതിന് ശേഷം രാജ്യസഭയിലും നടപ്പിലായതോടെ വലിയ തരത്തിലുള്ള പ്രക്ഷോഭമാണ് ഇന്ത്യയിലുടനീളം നടക്കുന്നത്. കേന്ദ്ര സർക്കാറിന്റെ പൗരത്വബിൽ കേരളമുൾപ്പടെയുള്ള നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിയമപരമായി സാധിക്കില്ലെന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം നിയമം നട്അപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാറിന്റെ അധികാരപരിധിയിലുള്ള കാര്യമായതിനാൽ സംസ്ഥാനങ്ങൾക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

നിയമം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ വിസമ്മതിച്ചാൽ സർക്കാറിനെ പിരിച്ചുവിടുന്നതടക്കമുള്ള നിയമനടപടികൾ കേന്ദ്രത്തിന് സ്വീകരിക്കാൻ കഴിയും. നിലവിൽ കേരള മുഖ്യമന്ത്രിയായ പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവരാണ് പൗരത്വബിൽ നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് ബില്ലെന്നും അതുകൊണ്ട് കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പിണറായി വിജയന്റെ പ്രസ്ഥാവന.

മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനുള്ള തീരുമാനം ബംഗാളിൽ നടപ്പില്ലെന്ന് മമതാ ബാനർജിയും വ്യക്തമാക്കി. സമാന അഭിപ്രായമാണ് പഞ്ചാബ് മുഖ്യമന്ത്രിയും പങ്കുവെച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇതുവരെയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :