പൗരത്വഭേദഗതി ബില്ലിൽ ഇന്ത്യയിലെ അനന്തരഫലങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യു എൻ

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2019 (14:22 IST)
പൗരത്വഭേദഗതി പാസായതിനെ തുടർന്ന് ഇന്ത്യയിലെ അനന്തരഫലങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന. ബില്ലുമായി ബന്ധപ്പെട്ട മനുഷ്യാവകാശപ്രശ്നങ്ങളെ പറ്റി ബന്ധപ്പെട്ടവർ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

ലോകസഭയും രാജ്യസഭയും പൗരത്വബിൽ പാസ്സാക്കിയതിനെ തുടർന്ന് വലിയ രീതിയിലുള്ള സംഘർഷമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അസമിലും നടക്കുന്നത്. വിഷയത്തിൽ ബംഗ്ലാദേശ് അടക്കമുള്ള അയൽരാജ്യങ്ങൾ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായപ്രകടനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :