ചരിത്രക്ലാസുകൾ ശ്രദ്ധിച്ചിട്ടില്ലേ..അമിത് ഷായെ പരിഹസിച്ച് ശശിതരൂർ

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2019 (12:55 IST)
ഇന്ത്യയെ മതതിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസ്സാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ലോകസഭയിലെ പ്രസ്ഥാവനയെ പരിഹസിച്ച് കോൺഗ്രസ്സ് എം പി ശശിതരൂർ. അമിത് ഷാ ചരിത്ര ക്ലാസുകൾ ഒന്നും തന്നെ ശ്രദ്ധിച്ചിരുന്നിട്ടില്ലേ എന്നായിരുന്നു തരൂരിന്റെ പരിഹാസം.

സ്വാതന്ത്രസമരകാലത്ത് എല്ലാവരെയും പ്രതിനിധാനം ചെയ്ത ഏക പാർട്ടി കോൺഗ്രസ്സാണ്. എല്ലാ മതങ്ങൾക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനവും കോൺഗ്രസ്സാണ്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയ രണ്ട് കക്ഷികളിലൊന്ന് ഹിന്ദുമഹാസഭയാണ്. 1935ൽ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും വ്യത്യസ്തരാജ്യങ്ങൾ വേണമെന്നും അവർ തീരുമാനിച്ചു. ജിന്നയുടെ നേത്രുത്വത്തിലുള്ള മുസ്ലീം ലീഗും ഇതേ ആവശ്യം ഉന്നയിച്ചു. തരൂർ പറഞ്ഞു.

ബി ജെ പിയുടെ ഹിന്ദി,ഹിന്ദുത്വ എന്നീ ആശയങ്ങളെ പ്രതിരോധിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണെന്നും തരൂർ കൂട്ടിചേർത്തു. ഹിന്ദി ദേശിയ ഭാഷയായി കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഹിന്ദുത്വ അജണ്ടയേയും തള്ളിക്കളഞ്ഞെന്നും തരൂർ പറയുന്നു.

രാജ്യവ്യാപകമായി പൗരത്വഭേദഗതി ബിൽ നടപ്പാക്കാനുള്ള ഷായുടെ ഉത്സാഹം പ്രാദേശികകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും തരൂർ കൂട്ടിചേർത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :