വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 22 മെയ് 2020 (10:12 IST)
ഡൽഹി: രാജ്യത്ത് ഭീതി വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം വർധിയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,088 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി. 148 പേർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് മരനസംഖ്യ 3,583 ആയി.
66,330 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 48,533 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബധിതരുടെ എണ്ണം 41,642 ആയി. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 14,000 ത്തോട് അടുക്കുകയാണ്. 13,967 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഗുജറാത്തിൽ 12,905 പേർക്കും. ഡൽഹിയിൽ 11,659 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.