1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Railways to start reservation through station counters

റെയിൽവേ സ്റ്റേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം, മാർഗരേഖ ഉടൻ പുറത്തിറങ്ങും

വാർത്തകൾ
രാജ്യത്ത് ട്രെയിൻ സർവീസുകൾ ജൂൺ 1 മുതൽ ഭാഗികമായി പുനരാരംഭിയ്ക്കുന്ന പശ്ചാത്തലത്തിൽ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇന്ത്യൻ റെയിൽവേ ഒരുക്കുന്നു. ഇതിനായുള്ള മാാർഗരേഖ ഉടൻ പുറത്തിറങ്ങും. യാത്രകൾക്ക് ഓൻലൈനായി മാത്രമായിരിയ്ക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിയ്ക്കുക എന്നായിരുന്നു നേരത്തെ റെയി‌‌ൽവേ വ്യക്തമാക്കിയിരുന്നത്. എന്നാൽ കൗണ്ടറുകൾ വഴി റിസർവേക്ഷൻ പുനരാരംഭിയ്ക്കും എന്ന് റെയി‌ൽവേ മന്ത്രി വ്യക്തമാക്കുകയായിരുന്നു.
 
ജൂൺ ഒന്നുമുതൽ പുനരാരംഭിയ്ക്കുന്ന ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് മാത്രമേ യാത്ര അനുവദിയ്ക്കു എന്ന് ഇന്ത്യൻ റെയിൽവേ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു, ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റുകൾ ഉണ്ടാകും എങ്കിലും ഇതിൽ യാത്ര ചെയ്യുന്നതിനും ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യണം. സെക്കൻഡ് സിറ്റിങ് ചാർജാണ് ജനറൽ ക്ലാസ് ടിക്കറ്റുകൾക്ക് ഈടാക്കുക. ആർഎസിയും, വെയിസ്റ്റിങ് ലിസ്റ്റും ഉണ്ടായിരിയ്ക്കും എങ്കിലും ടിക്കറ്റ് കൺഫേം ആയവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കു. 
 
സ്റ്റേഷനുകളിൽ ഭക്ഷണ ശാലകൾ തുറക്കാനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ 200 ട്രെയിനുകളാണ് സർവീസ് ആരംഭിയ്ക്കുന്നത്. കേരളത്തിൽ കോഴിക്കോട്-തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ജനശദാബ്ദി ട്രെയിനുകൾ സർവീസ് നടത്തും. നിസാമുദ്ദീൻ-എറണാകുളം തുരന്തോ, എക്സ്‌പ്രെസ്, ഹസ്രത് ജിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രെസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രെസ് എന്നി ട്രെയിനുകളും സർവീസ് സടത്തും
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
കായംകുളം സ്വദേശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു