കായംകുളം സ്വദേശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 22 മെയ് 2020 (08:40 IST)
ഹൈദെരാബാദ്: ഹൈദെരാബാദിൽ കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യയ്ക്കും, സംസ്കാര ചടങ്ങിൽ പങ്കെടുത്ത മറ്റു നാലുപേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചച്ചത്. ഇവർ ഹൈദെരാബാദ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 17നാണ് ഹൃദയാഘാതത്തെ തുടർന്ന് കായംകുളം സ്വദേശിയായ 64 കാരൻ മരിച്ചത്. അന്നു തന്നെ ശിവജി നഗറിലെ ശ്മശാനത്തിൽ സംസ്കാരവും നടന്നു.

ചടങ്ങലിൽ 20ഓളം പേർ പങ്കെടുത്തിരുന്നു. തുടർന്ന് മെയ് 19ന് മരിച്ചയാളുടെ ഭാര്യ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് സംസ്കാര ചടങ്ങിൽ പങ്കെടുത്ത 4 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിയ്ക്കുകയായിരുന്നു. മരിച്ചയാൾ നേരത്തെ പനിയെ തുടർന്ന് സകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നതായാണ് വിവരം, എന്നാൽ ഇയാൾക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :