അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 22 മെയ് 2020 (14:46 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക ലഭിയ്ക്കുമെന്ന് നിരീക്ഷണ കേന്ദ്രം. ഇടിമിഒന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപുണ്ട്. ശക്തമായ മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നയിപ്പ് നൽകി.

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം എന്ന് മുന്നറിയിപ്പിൽ പറയുന്നു. കടലിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത് എന്ന് മത്സ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :