അനുബന്ധ വാര്‍ത്തകള്‍
- ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി
- തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു
- റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം
- സ്കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റംസ് അവതരിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: സിദ്ധരാമയ്യയ്ക്ക് കത്തെഴുതി രക്ഷിതാക്കള്‍
അതിര്‍ത്തി നിര്‍ണ്ണയത്തിനായി പ്രത്യേക സമിതി: ഇന്ത്യ ചൈന ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്
കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യ ചൈന ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. അതിര്‍ത്തി നിര്‍ണ്ണയത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതായി കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങീയുമായി ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ഈ മാസം അവസാനം നടക്കുന്ന ഷങ്ഹായി സഹകരണ സംഘടനാ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ക്ഷണം മോദി സ്വീകരിച്ചു. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ച കാരണമാകുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി വാങീ കൂടിക്കാഴ്ച നടത്തിയിരുന്നു.