അനുബന്ധ വാര്‍ത്തകള്‍
- റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം
- സ്കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റംസ് അവതരിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: സിദ്ധരാമയ്യയ്ക്ക് കത്തെഴുതി രക്ഷിതാക്കള്‍
- ബിജെപിയുടെ കളിപ്പാവ, പ്രതിപക്ഷത്തെ വിമര്‍ശിക്കലല്ല ജോലി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ മൊയിത്ര
- ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
- നായ്ക്കളും പാമ്പുകളുമില്ലാത്ത ഇന്ത്യയിലെ ഒരേയൊരു സ്ഥലം; കൊണ്ടുപോകാനും വിനോദ സഞ്ചാരികള്‍ക്ക് അനുവാദമില്ല
തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു
കുട്ടി ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നാല് മാസം മുമ്പ് കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ തെരുവ് നായയുടെ കടിയേറ്റ നാല് വയസ്സുകാരി ചൊവ്വാഴ്ച ബെംഗളൂരുവിലെ ആശുപത്രിയില്‍ റാബിസ് ബാധിച്ച് മരിച്ചു. ഖദീര ബാനു എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടി ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏപ്രിലില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ഒരു തെരുവ് നായ കടിച്ചുകീറുകയായിരുന്നു. കുട്ടിയുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും നായ കടിച്ചു, ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി. കുട്ടിയെ രക്ഷിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. തെരുവുനായ്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സാഹചര്യത്തിലാണ് സംഭവം.