എസ്പിബിയുടെ നില ഗുരുതരമായാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു: രമേശ് ചെന്നിത്തല

ശ്രീനു എസ്| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (16:47 IST)
എസ്പിബിയുടെ നില ഗുരുതരമായാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ സംഗീതലോകത്തെ അതുല്യപ്രതിഭയാണ് വിടവാങ്ങിയതെന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് എന്തെന്നില്ലാത്ത ഒരു പ്രഭാവമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം പറഞ്ഞത്.

ആദ്യമായി അദ്ദേഹത്തിന്റെ പാട്ട് കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ വൈകാരികത വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്നിലുണ്ടാകാറുണ്ട്. ഒരു അതുല്യപ്രതിഭയ്ക്ക് മാത്രമേ അത്തരത്തില്‍ ഒരു വ്യക്തിയെ സ്പര്‍ശിക്കാന്‍ കഴിയുള്ളൂ. ഇന്ത്യന്‍ സംഗീതലോകത്തെ അതുല്യപ്രതിഭയ്ക്ക് വിട-ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :