എസ്പിബിയുടെ ആരോഗ്യം കൂടുതല്‍ വഷളാക്കിയത് ശ്വാസതടസത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം

ശ്രീനു എസ്| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (19:18 IST)
ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യസ്ഥിതി അപകടത്തിലേക്ക് പോകാന്‍ കാരണം ശ്വാസതടസത്തെ തുടര്‍ന്നുണ്ടാകുന്ന ഹൃദയാഘാതമെന്ന് ആശുപത്രിയുടെ വാര്‍ത്താകുറിപ്പ്. ഇന്നു രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞമാസം അഞ്ചിനായിരുന്നു എസ്പിബിക്ക് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :