ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച ഗിന്നസ് റെക്കോഡ്; അതും 16 ഭാഷകളില്‍

ശ്രീനു എസ്| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:44 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ പ്രതിഭയാണ് വിട പറഞ്ഞ എസ്പി ബാലസുബ്രമണ്യം. 16 ഇന്ത്യന്‍ ഭാഷകളിലായി 40000ലധികം ഗാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. കൂടുതലും തമിഴ്, തെലുങ്ക്, കന്നഡ, തുളു, ആസാമി, പഞ്ചാബി ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്.

കൂടാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഇത്രയധികം ഗാനമേളകള്‍ നടത്തിയ ഗായകനും വേറെ ഉണ്ടാകില്ല. രജനീകാന്ത്, കമല്‍ഹാസന്‍, ജമിനി ഗണേശന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍ തുടങ്ങിയ പ്രമുഖര്‍ക്കുവേണ്ടി എസ്പി പാടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :