ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 7 ജൂലൈ 2014 (17:09 IST)
തങ്ങള്‍ക്ക് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെട്ടതാണെന്നും അതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നും സോണിയാ ഗാന്ധി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ചാല്‍ മറ്റ് നടപടികളുമായി മുന്നോട്ടു പോകുമെന്ന് സോണിയ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം തന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമല്‍നാഥും വ്യക്തമാക്കി.
44 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അര്‍ഹിക്കുന്നില്ലെന്നാണ് ബിജെപിയുടെ നിലപാട്. ഇക്കാര്യത്തില്‍ സ്പീക്കറാണ് അന്തിമ തീരുമാനം എടുക്കേതെന്നാണ് ബിജെപിയുടെ നിലപാട്.
അതുകൊണ്ട്തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കണമെങ്കില്‍ 55 അംഗങ്ങള്‍ വേണം. എന്നാല്‍ കോണ്‍ഗ്രസിന്റെ സഖ്യമായ യുപിഎക്ക് 59 അംഗങ്ങളുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം അനുവദിക്കാന്‍ ഇതുകുടി പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.