ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 2 ജൂലൈ 2014 (18:08 IST)
നല്ലകാലത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ബജറ്റില്‍ ജന്‍പ്രിയമായ പദ്ധതികള്‍ ഉണ്ടാകാനിടയില്ലെന്ന് ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്ലി സൂചിപ്പിച്ചു.
സാമ്പത്തിക ശാക്തീകരണ നടപടികളുടെ ഭാഗമായി കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഓഹരിവിപണിയോടും വ്യവസായികളോടും മൃദുസമീപനമാകും കൈക്കൊള്ളക. യുപിഎ സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സൂചനയുണ്ട്. കുറഞ്ഞ വളര്‍ച്ചാ നിരക്കും വര്‍ധിച്ചുവരുന്ന വരുന്ന ധനകമ്മിയും പണപ്പെരുപ്പവും ഇറാഖ് കലാപത്തിന്റെ ആഘാതങ്ങള്‍ എണ്ണ വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മോശം കാലവര്‍ഷവും എല്ലാം കണക്കിലെടുത്തു കൊണ്ടുള്ള ബജറ്റാണ് തയാറാകുന്നതെന്ന സൂചനയും ജെയ്റ്റ്‌ലി നല്‍കുന്നു.
അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന സൂചനയും മന്ത്രി നല്‍കുന്നു. നികുതിരംഗത്ത് കാര്യമായ മാറ്റത്തിനു ശ്രമിക്കുന്നതായി മന്ത്രി കഴിഞ്ഞ ദിവസം പ്രസംഗ മധ്യേ സൂചിപ്പിച്ചിരുന്നു. സ്വതന്ത്ര കമ്പോളത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാകും ജെയ്റ്റ്‌ലി കൈക്കൊളളുകയെന്നും സൂചനയുണ്ട്.