1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. NDA government budjet

ബജറ്റ്: സ്പീക്കര്‍ യോഗം വിളിച്ചു

ബജറ്റ് സമ്മേളനം
അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും സ്പീക്കര്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു.

തിങ്കളാഴ്ചയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. എട്ടാം തീയതി റെയില്‍വേ ബജറ്റും പത്താം തീയതി പൊതു ബജറ്റും അവതരിപ്പിക്കും. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ സ്പീക്കറോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍, യാതൊരു തീരുമാനവും സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല.
About Writer
jibin