സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ

രേണുക വേണു| Last Modified വെള്ളി, 17 ജൂണ്‍ 2022 (15:51 IST)

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്. കോവിഡാനന്തര പ്രശ്‌നങ്ങളാണ് സോണിയയെ ഇപ്പോള്‍ അലട്ടുന്നത്. ശ്രീഗംഗാറാം ആശുപത്രിയിലാണ് സോണിയ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡിന് ശേഷം ശ്വാസകോശത്തില്‍ അണുബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സോണിയയുടെ മൂക്കില്‍നിന്ന് രക്തസ്രാവമുണ്ടായെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജൂണ്‍ രണ്ടിനാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 12ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസനാളത്തിലെ അണുബാധയ്ക്കുള്ള ചികിത്സയാണ് നടക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :