അഗ്നിപഥിനെ യുവാക്കൾ തിരസ്കരിച്ചെന്ന് രാഹുൽ, പദ്ധതിയെ പറ്റിയുള്ള പ്രചാരണങ്ങൾ തെറ്റെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടക്കുമെന്നും ആഭ്യന്തര മന്ത്രാലയം

അഭിറാം മനോഹർ| Last Modified വെള്ളി, 17 ജൂണ്‍ 2022 (13:58 IST)
അഗ്നിപഥ് പദ്ധതിയെ യുവാക്കൾ തിരസ്കരിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിനെന്താണ് വേണ്ടതെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും ചില സുഹൃത്തുക്കളെയല്ലാതെ മാറ്റാരെയും മോദി കേൾക്കാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

അതേസമയം പദ്ധതിയിൽ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് രംഗത്തെത്തി. അഗ്നിപഥ് യുവാക്കൾക്കുള്ള മികച്ച അവസരമാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും രാജ്-നാഥ് സിങ്ങ് പറഞ്ഞു. നെരത്തെ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ തുടർന്ന് അഗ്നിപഥ് നിയമനത്തിനുള്ള പ്രായപരിധി 21ൽ നിന്നും 23 ആക്കി ഉയർത്തിയിരുന്നു.

2 വർഷമായി റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും പദ്ധതിയെ പറ്റിയുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന പ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :