നിയമ വാഴ്ചയുള്ള ഒരു രാജ്യത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് ഒരാളെ ചോദ്യം ചെയ്യാന്‍ അധികാരമില്ലേ: കുമ്മനം രാജശേഖരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ജൂണ്‍ 2022 (14:30 IST)
നിയമ വാഴ്ചയുള്ള ഒരു രാജ്യത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് ഒരാളെ ചോദ്യം ചെയ്യാന്‍ അധികാരമില്ലേയെന്നും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനാണ് പ്രതിഷേധമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഷരന്‍ വെബ്ദുനിയ മലയാളത്തിനോട് പറഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് മേല്‍ തെളിവുകള്‍ ശക്തമായതു കൊണ്ടാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പശ്ചാത്തലത്തില്‍ ഇഡി ഇതുവരെ ചോദ്യം ചെയ്തില്ല. വരും ദിവസങ്ങളില്‍ അതുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :