പഞ്ചനക്ഷത്ര ഹോട്ടലിലെ കൊക്കെയ്ന്‍ പാര്‍ട്ടി, ആന്ധ്രയില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (16:57 IST)
ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് കൊക്കെയ്ന്‍ പാര്‍ട്ടി നടത്തുന്നതിനിടെ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ പിടിയില്‍. ആന്ധ്രയിലെ പമുഖ ബിജെപി നേതാവ് ജി യോഗാനന്ദിന്റെ മകനായ ഗജ്ജല വിവേകാനന്ദിനെ(37)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുള്‍പ്പടെ 10 പ്രതികളെ പോലീസ് പിടികൂടി.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്നും മാരകമായ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മഞ്ജീര ഗ്രൂപ്പിന്റെ ഡയറക്ടറാണ് പിടിയിലായ വിവേകാനന്ദ്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :