ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍തിയായി നടി
ശോഭന തിരുവനന്തപുരത്തു നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. തിരുവനന്തപുരത്ത് നിന്ന് അവര്‍ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും കേന്ദ്രനേതൃത്വവും അവരോട് സംസാരിച്ചിരുന്നു. സുരേഷ് ഗോപി വ്യക്തമാക്കി. ശോഭനയ്ക്ക് പുറമെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും നിര്‍മാതാവ് സുരേഷ് കുമാറിനെയുമാണ് ബിജെപി തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തൃശൂരിലെ വനിതാ സമ്മേളനത്തിന് ശോഭന എത്തിയതോടെയാണ് നടി ബിജെപിയിലേയ്ക്കാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിന് മുന്‍പ് ഇത്ര വലിയ വനിതാസംഗമം കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിലാണ് വനിതാസംവരണ ബില്‍ പാസാക്കിയതെന്നും ശോഭന വേദിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും ശോഭനയുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു.