ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി യുവരാജ് സിങ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍

രേണുക വേണു| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (16:06 IST)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാകും താരം മത്സരിക്കുകയെന്നും ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം തുടക്കത്തില്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയുമായി യുവരാജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ബിജെപിയില്‍ ചേരുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍. നടന്‍ സണ്ണി ദിയോള്‍ ആണ് 2019 ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജയിച്ചത്. സണ്ണി ദിയോള്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് യുവരാജ് സിങ്ങിനെ ബിജെപി പരിഗണിക്കുന്നത്. 1998, 1999, 2004, 2014 എന്നിങ്ങനെ നാല് തവണകളായി അന്തരിച്ച നടന്‍ വിനോദ് ഖന്ന പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് ഗുര്‍ദാസ്പൂര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :