ജയ്‌പൂര്‍|
Last Modified വെള്ളി, 23 മെയ് 2014 (09:08 IST)
പുകവലിക്കാര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല. സംസ്‌ഥാന സര്‍ക്കാരിന് കീഴിലുള്ള വൈദ്യുതി കമ്പനികളില്‍ പുകവലിക്കാരെയും പാന്‍ ചവയ്‌ക്കുന്നവരെയും പണിക്കെടുക്കേണ്ടെന്ന് രാജസ്‌ഥാന്‍ തീരുമാനിച്ചു. ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്ത് വിടും.
പുകയില നിയന്ത്രണത്തിനായി പുകവലിക്കാരെ സര്‍ക്കാര്‍ ജോലിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് 2012 ഒക്‌ടോബറില്‍ സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച ഒരു പ്രത്യേക കമ്മറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ 2013 ല്‍ ഒരു പ്രത്യേക സര്‍ക്കുലര്‍ പുറത്ത് വിട്ടെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നതിനാല്‍ ചില വകുപ്പുകള്‍ നടപ്പിലാക്കാന്‍ തയ്യാറായില്ലായിരുന്നു.
ഇക്കാര്യത്തിലെ ആദ്യ നടപടിയെന്നോണം സര്‍ക്കാരിന് കീഴിലെ വൈദ്യുതി സ്‌ഥാപനങ്ങളില്‍ ജോലി തേടുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് അവസാനിപ്പിക്കുകയാണ്. തീരുമാനത്തെ വിവിധ എന്‍ജിഒകളും സ്വാഗതം ചെയ്‌തിട്ടുണ്ട്. ഇന്ത്യയില്‍ 40 മുതല്‍ 50 ശതമാനം വരെ പുരുഷന്മാരും 17 മുതല്‍ 20 ശതമാനം വരെ സ്‌ത്രീകളും പുകയില ഉപയോഗത്തില്‍ കാന്‍സര്‍ ബാധിതരാകുന്നുണ്ടെന്നാണ് കണക്ക്.