ലഖ്നോ|
jibin|
Last Modified വ്യാഴം, 22 മെയ് 2014 (18:03 IST)
സമാജ് വാദി പാര്‍ട്ടിയില്‍ അച്ചടക്ക നടപടികള്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് ശക്തമാക്കുന്നു. പാര്‍ട്ടിയുടെ യുപി ഘടകത്തെ പിരിച്ചുവിട്ടു കൊണ്ടാണ് അഖിലേഷ് യാദവ് വീണ്ടും നടപടികള്‍ ശക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം 36 സഹമന്ത്രിമാരെ പുറത്താക്കിയതിന് പിന്നാലെയാണ് അഖിലേഷിന്റെ ഈ പുതിയ നടപടി. എന്നാല്‍ അഖിലേഷ് യാദവ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു.
മൂന്ന് ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷമാണ് സംസ്ഥാനഘടകം പിരിച്ചുവിടാന്‍ തീരുമാനിച്ചത്.