‘സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ല’ അജയ് മാക്കന്റെ പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 28 മെയ് 2014 (09:16 IST)
മോഡി മന്ത്രിസഭയിലെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ലെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ്മാക്കന്റെ പ്രസ്താവന വിവാദമായി.

സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലുള്ളതെന്നായിരുന്നു മാക്കന്റെ ട്വീറ്റ്. സ്മൃതി ഇറാനിക്കെതിരായ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി പ്രതികരിച്ചു.

‘മോഡിയുടേത് എന്തൊരു മന്ത്രിസഭയാണ്! വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രി പോലുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ 11-മത് പേജിലെ അവരുടെ സത്യവാങ്മൂലം നോക്കിയാല്‍ അത് കാണാം.’ എന്നായിരുന്നു അജയ് മാക്കന്റെ ട്വീറ്റ്.

അതിനിടെ അജയ് മാക്കന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമരാ#ശനവുമായി ബിജെപി രംഗത്തെത്തി. സ്മൃതി ഇറാനിക്ക് ഹിന്ദിയും ഇംഗ്ലീഷും സുഗമമായി സംസാരിക്കാനാവുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സൃമൃതി ഇറാനിയെ സെക്‌സിയസ്റ്റ് എന്നും വരേണ്യ എന്നും വിശേഷിപ്പിച്ച മാക്കന്‍ പ്രസ്താവനയും വിവാദമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :