ബീഫ് കയറ്റുമതി: ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ ഒന്നാമത്

Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (19:46 IST)
ഗോവധ നിരോധനത്തിനു വേണ്ടി
സംഘപരിവാര്‍ സംഘടനകള്‍ മുറവിളികൂട്ടുകയാണ്.

എന്നാല്‍ അതേസമയം തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20.8 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഇന്ത്യ കുറിച്ചത്. 2.4 മില്യണ്‍ ടണ്‍ മാട്ടിറച്ചിയാണ് ഈ സാമ്പത്തിക വര്‍ഷം രാജ്യം കയറ്റുമതി ചെയ്തത്. രണ്ട് മില്യണ്‍ ടണ്‍ കയറ്റുമതിയോടെ ബ്രസീലും 1.5 ടണ്‍ കയറ്റുമതി ചെയ്ത് ആസ്‌ത്രേലിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി

ഏഷ്യയ്ക്കുള്ളില്‍ തന്നെയാണ് ഇന്ത്യ കയറ്റിയയക്കുന്ന ബിഫ് പോകുന്നത്. 80 ശതമാനത്തോളം, ബാക്കി ആഫ്രിക്കിയിലേക്കും. ഇതില്‍ 45 ശതമാനത്തോളം ബീഫും എത്തുന്നത് വിയറ്റ്‌നാമിലേക്കാണ്. 2014 ന് ശേഷം കയറ്റുമതി ഇനത്തില്‍

പോത്തിറച്ചിയുടെ
അളവ് വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :