1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sitaram yechury in Hospital

നെഞ്ചിലെ അണുബാധ; യെച്ചൂരി ആശുപത്രിയില്‍

കടുത്ത പനിയെ തുടര്‍ന്നാണ് യെച്ചൂരി ചികിത്സ തേടിയത്

Sitaram yechury in Hospital
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഇന്നലെ (ഓഗസ്റ്റ് 19) വൈകുന്നേരമാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. 
 
കടുത്ത പനിയെ തുടര്‍ന്നാണ് യെച്ചൂരി ചികിത്സ തേടിയത്. കൂടുതല്‍ പരിശോധനകളില്‍ നെഞ്ചില്‍ അണുബാധ സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വവും അറിയിച്ചു. ഈയടുത്ത് യെച്ചൂരി കണ്ണിലെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. 
 
അടുത്ത ലേഖനം
ശ്രീനാരായണഗുരു ജയന്തി 2024