Karnataka Election Result 2023: കര്‍ണാടകയില്‍ ട്വിസ്റ്റ് ! വീണ്ടും മുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യ, ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

രേണുക വേണു| Last Modified ശനി, 13 മെയ് 2023 (16:30 IST)

Karnataka Election Results 2023: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ.ശിവകുമാറിന്റെ പേരാണ് പ്രധാനമായി പരിഗണിച്ചിരുന്നതെങ്കിലും സിദ്ധരാമയ്യയ്ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പാര്‍ട്ടിയില്‍ ആലോചന. 2013 മുതല്‍ 2018 വരെ സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ജനതാ ദള്‍ വിട്ട് 2006 ലാണ് സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്. എന്നാല്‍ ഏതാനും വര്‍ഷം കൊണ്ട് കര്‍ണാടക കോണ്‍ഗ്രസിലെ അതികായനായി മാറുകയായിരുന്നു സിദ്ധരാമയ്യ.

പരിചയസമ്പത്തില്‍ ഡി.കെ.ശിവകുമാറിനേക്കാള്‍ സീനയറാണ് സിദ്ധരാമയ്യ. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് പറഞ്ഞാണ് സിദ്ധരാമയ്യ ഇത്തവണ വോട്ട് തേടിയത്. അതുകൊണ്ട് തന്നെ സിദ്ധരാമയ്യയ്ക്ക് ഒരിക്കല്‍ കൂടി അവസരം നല്‍കുന്ന കാര്യം മുതിര്‍ന്ന നേതാക്കളുടെ പരിഗണനയിലുണ്ട്.

ഡി.കെ.ശിവകുമാര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തുടരും. മാത്രമല്ല ശിവകുമാറിനെ വേട്ടയാടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയാല്‍ അത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :