പഞ്ചാബ് മുഖ്യമന്ത്രിയുടെ കൈയിലിരുന്ന ഗ്ലാസ് ചെരുപ്പ് കൊണ്ട് പൊട്ടി; കാരണം ഞെട്ടിക്കുന്നത്

പഞ്ചാബ് മുഖ്യമന്ത്രിക്കു നേരെ ചെരുപ്പേറ്

ചണ്ഡിഗഢ്​| Last Modified ബുധന്‍, 11 ജനുവരി 2017 (16:38 IST)
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനു നേരെ ചെരുപ്പേറ്. ബാത്തിന്‍ഡയില്‍ വെച്ചാണ് സംഭവം. ഇവിടെ നടന്ന ഒരു ജനത ദര്‍ബാറിനിടെയാണ് മുഖ്യമന്ത്രിക്കു നേരെ ചെരുപ്പേറ് ഉണ്ടായത്. ചെരുപ്പ് മുഖ്യമന്ത്രിയുടെ ദേഹത്തു കൊണ്ടു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഗ്ലാസ് പൊട്ടുകയും ചെയ്തു.

ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും അകാലിദള്‍ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ചെരുപ്പേറ് നടന്നത്. സംഘര്‍ഷത്തില്‍ മൂന്ന് ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ 2014ലും ചെരുപ്പേറ് ഉണ്ടായിരുന്നു. അന്ന്, ഇസ്രുവില്‍ വെച്ചായിരുന്നു സമാനമായ സംഭവം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :