ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 10 ജനുവരി 2017 (18:02 IST)
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പഞ്ചാബില്‍ പാര്‍ട്ടിയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇത് വ്യക്തമാക്കുന്ന സൂചനകള്‍ നല്കിയത്.
പാര്‍ട്ടിക്ക് വോട്ട് ചെയ്യുമ്പോള്‍ മനസ്സില്‍ അരവിന്ദ് കെജ്‌രിവാളിന്റെ മുഖ്യമന്ത്രി പദത്തിനാണ് വോട്ട് ചെയ്യുന്നതെന്ന ബോധ്യം വേണമെന്നായിരുന്നു മനീഷ് സിസോദിയ പറഞ്ഞത്.
മൊഹാലിയില്‍ നടന്ന റാലിയിലാണ് മനീഷ് സിസോദിയ ഇങ്ങനെ പറഞ്ഞത്. ആര് മുഖ്യമന്ത്രിയാകും എന്നത് വിഷയമല്ല. എന്നാല്‍, ആം ആദ്‌മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും നല്കിയ വാഗ്‌ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ ശ്രദ്ധിക്കുന്നവര്‍ ആയിരിക്കും.
പഞ്ചാബില്‍ കോണ്‍ഗ്രസും എസ് എ ഡി - ബി ജെ പി സഖ്യവുമാണ് ആം ആദ്‌മി പാര്‍ട്ടിയുടെ എതിരാളികള്‍. അതേസമയം, സിസോദിയയെ പരിഹസിച്ച് സുഖ്‌ബിര്‍ സിംഗ് ബാദല്‍ രംഗത്തെത്തി. പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ കെജ്‌രിവാളിന് വോട്ട് ചെയ്യണമെന്ന് പറയുകയാണ്. പഞ്ചാബിലെ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നില്ല എന്നുള്ളതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.