പഞ്ചാബില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പഞ്ചാബില്‍ നിന്നു തന്നെയെന്നും കെജ്‌രിവാള്‍

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പഞ്ചാബില്‍ നിന്നു തന്നെയെന്നും കെജ്‌രിവാള്‍

ന്യൂ​ഡല്‍ഹി| Last Modified ബുധന്‍, 11 ജനുവരി 2017 (15:44 IST)
പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള ആള്‍ ആയിരിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം താന്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ തുടരുമെന്നും വ്യക്തമാക്കി.

പഞ്ചാബില്‍ ചൊവ്വാഴ്ച നടന്ന പൊതുയോഗത്തില്‍ മനീഷ് സിസോദിയ നടത്തിയ പരാമര്‍ശമാണ് കെജ്‌രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്. നിങ്ങള്‍ ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ കെജ്‌രിവാളിനാണ് ആ വോട്ട് എന്നായിരുന്നു പഞ്ചാബില്‍ നടന്ന പൊതുയോഗത്തില്‍ മനീഷ് സിസോദിയ പറഞ്ഞത്. ഇത് പഞ്ചാബില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്ന വാര്‍ത്ത പ്രചരിക്കുന്നതിന് കാരണമായി.

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല അഭിപ്രായ സര്‍വേകളും വന്നതില്‍ ആം ആദ്‌മി പാര്‍ട്ടി സംസ്ഥാനത്ത് മുന്നേറ്റം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :