മുംബയ്|
Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (13:33 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴ്ത്തിക്കെട്ടരുതെന്ന് മുസ്ലിംകളോടു ശിവസേനയുടെ മുഖപത്രമായ സാമ്ന.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സിഎന്‍എന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങല്‍ രാജ്യത്തിന് വേണ്ടി ജനിക്കുകയും മരിക്കുകയും ചെയ്യുന്നവരാണെന്നും അല്‍ഖ്വഇദയുടെ താളത്തിന് തുള്ളാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ കിട്ടില്ലെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖപ്രസംഗം.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദി എല്ലാ ജനസമൂഹങ്ങളുമായും സംസാരിക്കാറുണ്ടെങ്കിലും അദ്ദേഹത്തെ കപട മതേതരവാദികള്‍ മുസ്ലീം വിരുദ്ധനായാണ് കണക്കാക്കുന്നത് മുസ്ലീം സമുദായത്തിലെ ചിലര്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുഴുവന്‍ സമൂഹത്തേയും കുറ്റപ്പെടുത്താനാകില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.