പവാര്‍ രക്തം കുടിക്കുന്ന ‘അട്ട’- സാം‌മ്‌ന; ശിവസേന ഉറുമ്പുകളെന്ന് പവാര്‍

    ശരദ് പവാര്‍ , ശിവസേന , എന്‍സിപി  , സോണിയ ഗാന്ധി
മുംബൈ| jibin| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (14:12 IST)
എന്‍സിപി നേതാവ് ശരദ് പവാറും ശിവസേനയും ആരോപണങ്ങളും പ്രത്യാക്രമണങ്ങളുമായി നേര്‍ക്കുനേര്‍. പവാറും പാര്‍ട്ടിയും സംസ്ഥാനത്തിന്റെ മുഴുവന്‍ രക്തവും ഊറ്റിക്കുടിച്ചവരാണ്. കോണ്‍ഗ്രസില്‍ നിന്ന് അപമാനമെറ്റ് 15 വര്‍ഷം അധികാരത്തില്‍ തൂങ്ങിയ എന്‍സിപി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പമിരുന്ന്
‘ഇറ്റാലിയന്‍ പിസ്സ’ കഴിക്കുകയായിരുന്നുവെന്നും മുഖപത്രമായ ‘സാമ്‌ന’ കളിയാക്കി.

തങ്ങളെ ഉറുമ്പിനോട് ഉപമിക്കുംമുമ്പ് പവാര്‍ സ്വയം വിലയിരുത്തേണ്ടിയിരുന്നെന്നും
‘സാമ്‌ന’ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ശിവസേനയും ബി.ജെ.പിയും അധികാരത്തിന്റെ മധുരം നുകരുന്ന ഉറുമ്പുകളാണെന്നും ശിവസേന അധികാരം വിടില്ളെന്നും ശരദ്പവാര്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. തങ്ങളെ ചക്കരയില്‍ ഒട്ടിനില്‍ക്കുന്ന ഉറുമ്പിനോട് ഉപമിച്ചതിനുള്ള പ്രതികാരമായാണ് ശിവസേന പവാറിനെതിരെ തിരിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :