മുംബൈ|
jibin|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (08:05 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച്
ശിവസേന രംഗത്ത്. മോഡി പ്രശസ്‌തനായത്
ഗോധ്ര സംഭവത്തിലൂടെ പേരിലാണ്. 2002 ഗുജറാത്ത് കലാപം അദ്ദേഹത്തിന് മറക്കാന്‍ കഴിയുമോ. ദാദ്രി, ഗുലാം അലി സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം പ്രധാനമന്ത്രിയുടേതാണെന്നും നരേന്ദ്ര മോഡിയുടേതല്ലെന്നും മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
മോഡിയെ ലോകം അറിയുന്നത് ഗോധ്രയുടെ പേരിലായതിനാലാണ് അദ്ദേഹത്തോട് തങ്ങള്‍ക്കുള്ള ആദരവ്. പ്രധാനമന്ത്രി പദത്തിൽ കടിച്ചുതൂങ്ങുന്നതിനായാണ് ദാദ്രി സംഭവവും പാക് ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിയിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചതെന്നും പാർട്ടി മുഖപത്രം ‘സാമ്‌ന’യുടെ പത്രാധിപരുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
ദാദ്രി സംഭവവും മുംബൈയിൽ ഗുലാം അലിയുടെ സംഗീതക്കച്ചേരി റദ്ദാക്കിയതും നിർഭാഗ്യകരമാണെന്ന മോഡിയുടെ പ്രസ്താവനക്ക് പിന്നാലെ ശിവസേന രംഗത്ത് വന്നത് ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
അതേസമയം മഹാരാഷ്‌ട്രയില്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളില്‍ ഒന്നാണ് ബീഫ് നിരോധനമെന്ന് ശിവസേന നേതാവ് അനില്‍ ദേശായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
എന്ത് ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അതില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും അനില്‍ ദേശായി വ്യക്തമാക്കി.