ശിവസേനയും ബിജെപിയും തമ്മില്‍ ഭിന്നതയില്ല, യോജിച്ച് മത്സരിയ്ക്കും: ഫഡ്‌നാവിസ്

മുംബൈ| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2015 (16:04 IST)
ശിവസേനയും ബിജെപിയും തമ്മില്‍ ഭിന്നതയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 2017 ല്‍ നടക്കാനിരിയ്ക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും യോജിച്ച് മത്സരിയ്ക്കുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ വികസനത്തില്‍ ഘടകകക്ഷികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവസേനയുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സേന മന്ത്രിമാരുമായി ഫഡ്‌നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ പരസ്യവിമര്‍ശനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കസൂരിയുടെ പുസ്തക പ്രകാശന വിവാദത്തെ ചൊല്ലി
മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന ഭിന്നതയെക്കുറിച്ചുള്ള നേരത്തെ റിപ്പൊര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫഡ്‌നാവിസിന്റെ പ്രതികരണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :