ശിവസേന പിന്തുണ പിന്‍വലിക്കുമെന്ന് കരുതുന്നില്ലെന്ന് ബിജെപി

മുംബൈ| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (12:19 IST)
മഹാരാഷ്ട്രയില്‍ ബിജെപി - ശിവസേന സഖ്യത്തില്‍ വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ പ്രതികരണവുമായി ബിജെപി രംഗത്ത്. മഹാരാഷ്ട്രയിൽ സര്‍‌ക്കാരിനുള്ള പിന്തുണ ശിവസേന പിന്‍വലിക്കുമെന്ന് കരുതുന്നില്ലെന്ന് ബിജെപി വക്താവ് മാധവ് ഭണ്ഡാ‍രി പറഞ്ഞ്.

അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സഖ്യം തകരുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍മാത്രമാണ് നിലവിലുള്ളതെന്നും വ്യക്തമാക്കി.അതേസമയം എന്‍സിപിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. യോഗത്തില്‍ ശിവസേനയുമായുള്ള തര്‍ക്കങ്ങളാകും യോഗത്തിന്‍റെ മുഖ്യചര്‍ച്ചാ വിഷയമാകും. നവംബറിലെ കല്യാൺ ഡോംബിവ് ലി മുനിസിപ്പൽ തിരഞ്ഞെടുപ്പ്, ഒന്നരവര്‍ഷത്തിനു ശേഷമുള്ള ബിഎംസി തിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍കണ്ടാണ് ശിവസേനയുമായുള്ള സഖ്യത്തെക്കുറിച്ച് ബി.ജെപി ചര്‍ച്ച ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :