ന്യൂഡല്‍ഹി|
jithufrancis|
Last Updated:
വെള്ളി, 4 ജൂലൈ 2014 (11:41 IST)
ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന ബംഗ്ലാവില്‍ 31 എയര്‍ കണ്ടീഷണറുകളും 25 ഹീറ്ററുകളുമുണ്ടായിരുന്നെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ പുറത്തുവന്നു. അര്‍ടിഐ ആക്ടിവിസ്റ്റായ സുബാഷ് അഗര്‍വാളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഹീറ്ററുകളും എയര്‍ കണ്ടീഷണറുകളും കൂടാതെ 15 കൂളറുകളും 16 എയര്‍ പ്യൂരിഫയറുകളും 12 ഗീസറുകളും ബംഗ്ലാവിലുണ്ടായിരുന്നു.
ഇതുകൂടാതെ 16.81 ലക്ഷം ചിലവഴിച്ച്
ബംഗ്ലാവിലെ വൈദ്യുതോപകരണങ്ങള്‍ നവീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ഇപ്പോള്‍ ബംഗ്ലാവില്‍
താമസിക്കുന്നത്. മന്‍മോഹന്‍ സിങ്ങിന് ബംഗ്ലാവ് കൈമാറുമ്പോള്‍ അതില്‍ 35 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.