എം ജി വൈസ്‌ചാന്‍സലര്‍ എ വി ജോര്‍ജിനെ പുറത്താക്കി

തിരുവനന്തപുരം| Last Modified തിങ്കള്‍, 12 മെയ് 2014 (11:31 IST)
എം ജി വൈസ് ചാന്‍സലര്‍ ഡോ.എ വി ജോര്‍ജിനെ പുറത്താക്കി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ പുറത്താക്കിയത് കേരളത്തില്‍ അപൂര്‍വ സംഭവമാണ്. രാവിലെ ഗവര്‍ണറെ കാണാന്‍ വൈസ് ചാന്‍സലര്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കാണാനുള്ള അനുമതി ലഭിച്ചില്ല.

വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള ബയോഡേറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ക്കെതിരായ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ ഡോ.എ വി ജോര്‍ജിന് എതിരായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടും വൈസ് ചാന്‍സലര്‍ക്ക് എതിരായിരുന്നു.

ഗവര്‍ണറെ കാണാന്‍ തനിക്ക് പിന്നീട് സമയം ലഭിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണാമെന്നുമാണ് ഡോ.എ വി ജോര്‍ജ് അറിയിച്ചിരിക്കുന്നത്. സത്യവിരുദ്ധമായതൊന്നും താന്‍ ചെയ്തിട്ടില്ല എന്നാണ് മുമ്പ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

വിദ്യാഭ്യാസവകുപ്പോ മന്ത്രിയോ അറിയാതെയാണ് പല നിര്‍ണായക തീരുമാനങ്ങളും ഡോ.എ വി ജോര്‍ജ് കൈക്കൊണ്ടിരുന്നത് എന്നാണ് ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :