‘റെഡ് ക്രോസ് സൊസൈറ്റിയുടെ സേവനം അഭിനന്ദനാര്‍ഹം’

തിരുവനന്തപുരം| Last Modified ശനി, 10 മെയ് 2014 (16:07 IST)
ആതുരസേവന രംഗത്തും ദുരന്തനിവാരണ രംഗത്തും റെഡ്‌ക്രോസ് സൊസൈറ്റി നടത്തുന്ന നിശബ്ദ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ ഷീല ദീക്ഷിത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ലോക റെഡ് ക്രോസ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.

റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. നിസ്വാര്‍ത്ഥമായി സാമൂഹ്യസേവനം നടത്തുന്ന നിരവധി പേര്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വിവിധ ശാഖകളില്‍ അംഗങ്ങളാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിയുടെ അംഗമായ ബോബി ചെമ്മണ്ണൂരിനെയും പിപി മാത്യുവിനെയും ഗവര്‍ണര്‍ ആദരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :