തിരുവനന്തപുരം|
jithufrancis|
Last Modified വ്യാഴം, 3 ജൂലൈ 2014 (15:13 IST)
കേരള ഗവര്‍ണറായ
ഷീലാ ദിക്ഷിതിനെ
സിബിഐ ഒരാഴ്‌ചക്കുള്ളില്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന.ഇതിനായി
സിബിഐ
രാഷ്‌ട്രപതിയുടെ അനുമതി തേടിയേക്കും.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന ഡല്‍ഹി ജലബോര്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഷീലാ ദിക്ഷിതിനെ ചോദ്യം ചെയ്യുക.എന്നാല്‍ അഴിമതിക്കേസില്‍ ഷീല ദിക്ഷിതിനെ ചോദ്യം ചെയ്യാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് സിബിഐ ഡറക്ടര്‍ നേരത്തെ പറഞ്ഞിരുന്നു.
യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ശീല ദീക്ഷിത് ഉള്‍പ്പടെയുള്ള ഗവര്‍ണര്‍മാര്‍
രാജിവയ്ക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിലോടെ ഷീല ദിക്ഷിതിന്റെ ഗവര്‍ണര്‍ സ്ഥാനം ഒഴിയേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.