അഗർവാളും അശ്വിനും ഓപ്പണർമാരാകട്ടെയെന്ന്; തരൂരിനെ പൊളിച്ചടുക്കി സോഷ്യല്‍‌മീഡിയ

അഗർവാളും അശ്വിനും ഓപ്പണർമാരാകട്ടെയെന്ന്; തരൂരിനെ പൊളിച്ചടുക്കി സോഷ്യല്‍‌മീഡിയ

  shashi tharoor , r ashwin , team india , cricket , Australia , ശശി തരൂർ എംപി , ഓസ്‌ട്രേലിയ , ഇന്ത്യ , ടെസ്‌റ്റ് , അശ്വിന്‍ , മായങ്ക് അഗര്‍വാള്‍
തിരുവനന്തപുരം| jibin| Last Modified ശനി, 22 ഡിസം‌ബര്‍ 2018 (15:56 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഓപ്പണിംഗ് സ്ഥാനത്തെ ചൊല്ലി ടീമില്‍ ആശങ്ക ശക്തമായ സാഹചര്യത്തില്‍ ഉപദേശവുമായി ശശി തരൂർ എംപി രംഗത്ത്.

26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ടെസ്‌റ്റില്‍ പുതുമുഖ താരം മായങ്ക് അഗര്‍വാളും ഓള്‍റൗണ്ടര്‍ ആര്‍.അശ്വിനും ഓപ്പണ്‍ ചെയ്യിക്കണമെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്‌തത്.

‘ഓസ്ട്രേലിയക്കെതിരാ‍യ രണ്ടാം ടെസ്റ്റ് തോറ്റതിനേക്കാൾ വലിയ തിരിച്ചടിയാണ് പൃഥ്വി ഷായുടെ പരുക്കും പിൻമാറ്റവും. ഈ സാഹചര്യത്തിൽ മായങ്ക് അഗർവാളിനൊപ്പം രവിചന്ദ്രൻ അശ്വിനെ ഓപ്പൺ ചെയ്യിക്കാവുന്നതല്ലേ?. മികച്ച പ്രതിരോധവും ശാന്തമായ കളിയുമാണ് അശ്വിന്റെ പ്രത്യേകത. മാത്രമല്ല, അങ്ങനെ വരുമ്പോൾ മധ്യനിരയിൽ ഒരു ഓള്‍റൗണ്ടറെ കൂടുതൽ ഉൾപ്പെടുത്തുകയും ചെയ്യാം.’

ക്രിക്കറ്റ് ആരാധകന്‍മാരും ട്രോളന്‍മാരും തരൂരിന്റെ ട്വീറ്റ് ഏറ്റെടുത്ത അവസ്ഥയാണുള്ളത്. ഉപദേശത്തെ ചിലര്‍ സ്വാഗതം ചെയ്‌തപ്പോള്‍ കൂടുതല്‍ പേരും പരിഹാസമാണ് നടത്തിയത്. സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായിരിക്കുകയാണ് ട്വീറ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :