പരമ്പര ഇന്ത്യക്കോ ഓസ്‌ട്രേലിയക്കോ ?; വിജയികളെ പ്രവചിച്ച് വിവിയന്‍ റിച്ചാര്‍ഡ്‌സ്

പരമ്പര ഇന്ത്യക്കോ ഓസ്‌ട്രേലിയക്കോ ?; വിജയികളെ പ്രവചിച്ച് വിവിയന്‍ റിച്ചാര്‍ഡ്‌സ്

 vivian richards , India vs ausis , team india , kohli , virat kohli , വെസ്‌റ്റ് ഇന്‍ഡീസ് , വിവിയന്‍ റിച്ചാര്‍ഡ്‌സ് , സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍
മുംബൈ| jibin| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (18:21 IST)
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കാണ് സാധ്യതയെന്ന് വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്. അദ്ദേഹത്തിന്റെ പോരാട്ടവീര്യവും നായകമികവും പരമ്പരയില്‍ ഇന്ത്യക്ക് മുന്‍‌തൂക്കം നല്‍കുന്നുണ്ട്. സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറുമില്ലെങ്കിലും ഓസ്‌ട്രേലിയ ശക്തമായ ടീമാണെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം കോഹ്‌ലിയാണ്. കരിയറിന്‍റെ അവസാനം വരെ കാത്തിരുന്നാല്‍ മാത്രമെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ വിരാടിനെ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. ഇപ്പോള്‍ അങ്ങനെ ചെയ്‌താല്‍ അത് എടുത്തുചാട്ടമായിരിക്കുമെന്നും വിന്‍ഡീസ് ഇതിഹാസം വ്യക്തമാക്കി.

മികച്ച പ്രകടനമാണ് കോഹ്‌ലിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, കോഹ്‌ലി എന്നിങ്ങനെ പിന്തുടര്‍ച്ചക്കാരെ ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഭാഗ്യം ചെയ്‌ത ടീമാണ് ഇന്ത്യയെന്നും റിച്ചാര്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :