വമ്പന്മാരെ പുറത്താക്കും; മെല്‍‌ബണില്‍ മാജിക് ടീമുമായി കോഹ്‌ലി!

വമ്പന്മാരെ പുറത്താക്കും; മെല്‍‌ബണില്‍ മാജിക് ടീമുമായി കോഹ്‌ലി!

 India , Australia , R Ashwin , Hardik pandya , melbourne test , വിരാട് കോഹ്‌ലി , പെര്‍ത്ത് ടെസ്‌റ്റ് , ഗാംഗുലി , ഇന്ത്യ , വിരാട് കോഹ്‌ലി , മുരളി വിജയ്, ലോകേഷ് രാഹുല്‍
jibin| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (14:15 IST)
മെല്‍‌ബണില്‍ വിരാട് കോഹ്‌ലിക്ക് വിജയിച്ചേ മതിയാകൂ, എത്തിപ്പിടിക്കാവുന്ന ജയം പെര്‍ത്തില്‍ കൈവിട്ട ഇന്ത്യക്ക് മൂന്നാം ടെസ്‌റ്റ് ജീവന്‍‌മരണ പോരാട്ടമാണ്. വാക് പോരും വിവാദങ്ങളും നാണം ടീമിനെ അടിമുടി പിടികൂടിയ സാഹചര്യത്തില്‍ പരമ്പര ജയമല്ലാതെ മാനം കാക്കാന്‍ ഇന്ത്യക്ക് മുമ്പില്‍ മറ്റൊരു മാര്‍ഗമില്ല.

മെല്‍‌ബണില്‍ അഭിമാന പോരിന് ഇറങ്ങുന്നതിനു മുമ്പ് പല സൂപ്പര്‍താരങ്ങളുടെയും കുറ്റി തെറിക്കുമെന്നതില്‍ സംശയമില്ല. മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരിലൊരാള്‍ പുറത്താകും. ടീമിന് ഭാരമായ രാഹുലിന്റെ വിക്കറ്റായിരിക്കും കോഹ്‌ലി തെറിപ്പിക്കുക.

പരുക്കില്‍ നിന്നും മോചിതനായി അശ്വിന്‍ മടങ്ങിയെത്തുമ്പോള്‍ ഉമേഷ് യാദവിന്റെ കസേര തെറിക്കും. ഹാര്‍ദ്ദിക് പാണ്ഡ്യ ഓള്‍ റൌണ്ടറുടെ കുപ്പായത്തില്‍ ടീമിലെത്തിയാല്‍ ആറ് ബാറ്റ്‌സ്‌മാന്മാരും നാല് സ്‌പെഷ്യലിസ്റ്റ് ബോളര്‍മാരുമായാകും ഇറങ്ങുക.

യുവതാരം മായങ്ക് അഗര്‍വാള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍ രാഹുലിനായിരിക്കും പടിയിറങ്ങേണ്ടി വരുക. നഥാന്‍ ലിയോണ്‍ നേട്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ അശ്വിനെ കൂടാതെ കുല്‍ദീപ് യാദവിനെ മൂന്നാം ടെസ്‌റ്റില്‍ കോഹ്‌ലി കളിപ്പിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ പാണ്ഡ്യയുടെ സ്ഥാനം പുറത്തായിരിക്കും.

ബാറ്റിംഗ് ട്രാക്കായ മെല്‍‌ബണില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്യാനായിരിക്കും ഇരു ടീമുകളും താല്‍പ്പര്യപ്പെടുക. മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ ജയിക്കാനുള്ള സാധ്യത 70ശതമാനമാണ്.

പെര്‍ത്തിലേതുപോലെ മെല്‍ബണിലും ഡ്രോപ് ഇന്‍ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. പേസര്‍മാര്‍ക്ക് അകമഴിഞ്ഞ സഹായം ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഇന്ത്യ രണ്ട് സ്‌പിന്നര്‍മാരുമായി കളത്തിലിറങ്ങിയാല്‍
അത്ഭുതപ്പെടേണ്ടതില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :