ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (12:38 IST)
ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലാണ് ശശി തരൂരിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എംപി എം.കെ. രാഘവനാണ് പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയാണ് അദ്ദേഹം.

ജില്ലാ കമ്മിറ്റിയുടെ പരിപാടി മാറ്റിവെക്കാനുണ്ടായ സാഹചര്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തണം. ഇതിനോടൊപ്പം നിശ്ചയിച്ച് സെമിനാര്‍ എന്തുകൊണ്ട് മാറ്റിവെച്ചെന്നും അതിന്റെ കാരണക്കാര്‍ ആരാണെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ തനിക്ക് യാതൊരു മുന്‍വിധിയുമില്ലെന്നും അന്വേഷിച്ചാലേ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും എം.കെ. രാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :