ജാതിമാറി വിവാഹം : മകളെ വെടിവെച്ചുകൊന്നു, സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (17:50 IST)
യുപിയിലെ മധുരയിൽ 22കാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായകമായ വഴിത്തിരുവ്. മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിനെ തുടർന്ന് ഡൽഹി സ്വദേശിയായ ആയുഷി യാദവിനെ കൊലപ്പെടുത്തിയത് സ്വന്തം പിതാവ് തന്നെയെന്ന് യുപി പോലീസ് വെളിപ്പെടുത്തി. പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.

മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതും മകൾ പതിവായി വീട്ടുകാരെ ധിക്കരിച്ച് പുറത്തുപോകുന്നതും പിതാവിനെ പ്രകോപിതനാക്കി. ഭാര്യയുടെയും മകൻ്റെയും അറിവോടെ ഇയാൾ മകളെ തോക്ക് ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തുകയും മൃതദേഹം സ്യൂട്ട്കേസിൽ പൊതിഞ്ഞ് മധുരയിൽ തള്ളുകയുമായിരുന്നു.

കഴിഞ്ഞവെള്ളിയാഴ്ചയാണ് സ്യൂട്ട്കേസിൽ ആയുഷിയുടെ മൃതദേഹം തൊഴിലാളികൾ കണ്ടെടുത്തത്. സിസിടീവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളൂം പോലീസ് പരിശോധിച്ചു. ഞായറാഴ്ച അഞ്ജാത കോൾ വഴി പെൺകുട്ടിയുടെ വിവരങ്ങൾ ലഭിച്ചതോടെ ആയുഷിയുടെ കുടുംബത്തിലേക്ക് അന്വേഷണം നീണ്ടത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :